ജീവകാരുണ്യ സേവാര്‍ത്ഥം

കേരളത്തിലെ കുട്ടികള്‍ മുപ്പതുശതമാനവും നിര്‍ധനരോ, നിരാലംബാരോ ആണ്. ഉറ്റവരും ഉടയവരുമില്ലാതെ ഉപേക്ഷിക്കപെട്ട തെരുവിന്‍റെ മക്കള്‍, ദാരിദ്ര്യം മൂലം പഠിക്കാനോ, ജീവിക്കാനോ നിവൃത്തിയില്ലാതെ ചെറ്റക്കുടിലുകളില്‍ കഷ്ടപ്പെട്ട്കഴിയിന്നുവര്‍. രോഗവും ദുരിതവും മൂലം വേദനിക്കുന്നവര്‍. അങ്ങനെയുള്ള കുഞ്ഞോമനകള്‍ നമ്മുടെ ചുറ്റും ഏറെയുണ്ട്.

അവര്‍ക്കെ ല്ലാം ഒരു അഭയസ്ഥാനമാണ് വിശ്വഹിന്ദുപരിഷത്ത് പത്തനംതിട്ട ജില്ലാ സേവാവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്വാമി വിവേകാനന്ദ ബാലാശ്രമം. തങ്ങളുടെതല്ലാത്ത കാരണത്താല്‍ വിധിയുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്ന്‍ ദുരിതമനുഭവിക്കുന്ന കുഞ്ഞോമനകള്‍ക്ക് വിദ്യാഭ്യാസവും നല്ല സംസ്കാരവും പ്രതീക്ഷയും ജീവിതസൌകര്യവും നല്‍കി ഒരു പുത്തന്‍ ജീവിതം പ്രദാനം ചെയ്യുകയാണ് ബാലാശ്രമത്തിന്‍റെ ലക്‌ഷ്യം. സാംസ്കാരികവും ധാര്‍മികവുമായ മൂല്യങ്ങള്‍ പകര്‍ന്ന് ദേശീയബോധമുള്ള ഉത്തമ പൗരന്മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള വിപുലമായ കര്‍മ്മപദ്ധതികള്‍ ബാലാശ്രമം.

പത്തനംതിട്ട ജില്ലയിലെ അടൂര്‍ കായംകുളം റൂട്ടില്‍ ചേന്നമ്പള്ളില്‍ ശ്രീരാമകൃഷ്ണാശ്രമം കേന്ദ്രീകരിച് മനുഷ്യസ്നേഹത്തിന്‍റെ വറ്റാത്ത ഉറവയായി പരിലസിക്കുന്ന ബാലാശ്രമത്തിന്‍റെ മുന്‍പോട്ടുള്ള നടത്തിപ്പിന് എല്ലാവിധ സഹകരണങ്ങളും ഉണ്ടാവണമെന്ന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.