ഈശ്വരാനുഗ്രഹത്താല്‍ ഇന്ന് നമുക്കെല്ലാം പല സൗഭാഗ്യങ്ങളും കൈവന്നിട്ടുണ്ട്. ഇവിടുത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കി സംസ്കാരസമ്പന്നരാക്കുന്നതില് അങ്ങയുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. താങ്കള്‍ ചെയ്യുന്ന സമര്‍പ്പണം ചെറിയ തുകയാകട്ടെ, ഉല്പന്നമാകട്ടെ , അതിന്റെ മൂല്യം വളരെ വലുതാണ്. ഒരു ഈശ്വരീയ കാര്യമെന്ന നിലയില്‍ കുടുംബസമേതം തീര്ഥാടനമനസ്സോടെ സ്വാമി വിവേകാനന്ദ ബാലശ്രമത്തില്‍ എത്തിച്ചേരുക, അനുഗ്രഹിക്കുക.
നിര്‍ധനരും നിരാലംബരും അനാഥരുമായ എത്രയോ കുട്ടികള്‍ ഇന്ന് ഒരിറ്റു കരുണയ്ക്കുവേണ്ടി മനുഷ്യമനസാക്ഷിക്കുമുന്നില് കണ്ണീരും കൈയ്യുമായി വിറങ്ങലിച്ചു തലോടാന്‍ ഒരു സ്വാന്തനവാക്കു പറയാന്‍, ഒരു നേരത്തെ ഭക്ഷണം നല്കി ആശ്വസിപ്പിക്കാന്‍, ജീവിതം പ്രതീക്ഷാനിര്ഭാരമാക്കാന് നമുക്ക് കഴിയേണ്ടതല്ലേ ?
കേരളത്തിലെ കുട്ടികള്‍ മുപ്പതുശതമാനവും നിര്‍ധനരോ, നിരാലംബാരോ ആണ്. ഉറ്റവരും ഉടയവരുമില്ലാതെ ഉപേക്ഷിക്കപെട്ട തെരുവിന്റെ മക്കള്‍, ദാരിദ്ര്യം മൂലം പഠിക്കാനോ, ജീവിക്കാനോ നിവൃത്തിയില്ലാതെ ചെറ്റക്കുടിലുകളില്‍ കഷ്ടപ്പെട്ട്കഴിയിന്നുവര്. രോഗവും ദുരിതവും മൂലം വേദനിക്കുന്നവര്. അങ്ങനെയുള്ള കുഞ്ഞോമനകള്‍ നമ്മുടെ ചുറ്റും ഏറെയുണ്ട്.
അവര്‍ക്കെല്ലാം ഒരു അഭയസ്ഥാനമാണ് വിശ്വഹിന്ദുപരിഷത്ത് പത്തനംതിട്ട ജില്ലാ സേവാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്വാമി വിവേകാനന്ദ ബാലാശ്രമം. തങ്ങളുടെതല്ലാത്ത കാരണത്താല്‍ വിധിയുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്ന് ദുരിതമനുഭവിക്കുന്ന കുഞ്ഞോമനകള്‍ക്ക് വിദ്യാഭ്യാസവും നല്ല സംസ്കാരവും പ്രതീക്ഷയും ജീവിതസൌകര്യവും നല്കി ഒരു പുത്തന്‍ ജീവിതം പ്രദാനം ചെയ്യുകയാണ് ബാലാശ്രമത്തിന്റെ ലക്ഷ്യം. സാംസ്കാരികവും ധാര്‍മികവുമായ മൂല്യങ്ങള്‍ പകര്‍ന്ന് ദേശീയബോധമുള്ള ഉത്തമ പൗരന്മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള വിപുലമായ കര്‍മ്മപദ്ധതികള്‍ ബാലാശ്രമം.
കേരളത്തിലെ കുട്ടികള്‍ മുപ്പതുശതമാനവും നിര്‍ധനരോ, നിരാലംബാരോ ആണ്. ഉറ്റവരും ഉടയവരുമില്ലാതെ ഉപേക്ഷിക്കപെട്ട തെരുവിന്റെ മക്കള്‍, ദാരിദ്ര്യം മൂലം പഠിക്കാനോ, ജീവിക്കാനോ നിവൃത്തിയില്ലാതെ ചെറ്റക്കുടിലുകളില്‍ കഷ്ടപ്പെട്ട്കഴിയിന്നുവര്. രോഗവും ദുരിതവും മൂലം വേദനിക്കുന്നവര്. അങ്ങനെയുള്ള കുഞ്ഞോമനകള്‍ നമ്മുടെ ചുറ്റും ഏറെയുണ്ട്.
അവര്ക്കെ ല്ലാം ഒരു അഭയസ്ഥാനമാണ് വിശ്വഹിന്ദുപരിഷത്ത് പത്തനംതിട്ട ജില്ലാ സേവാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്വാമി വിവേകാനന്ദ ബാലാശ്രമം. തങ്ങളുടെതല്ലാത്ത കാരണത്താല്‍ വിധിയുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്ന് ദുരിതമനുഭവിക്കുന്ന കുഞ്ഞോമനകള്‍ക്ക് വിദ്യാഭ്യാസവും നല്ല സംസ്കാരവും പ്രതീക്ഷയും ജീവിതസൌകര്യവും നല്കി ഒരു പുത്തന്‍ ജീവിതം പ്രദാനം ചെയ്യുകയാണ് ബാലാശ്രമത്തിന്റെ ലക്ഷ്യം. സാംസ്കാരികവും ധാര്‍മികവുമായ മൂല്യങ്ങള്‍ പകര്‍ന്ന് ദേശീയബോധമുള്ള ഉത്തമ പൗരന്മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള വിപുലമായ കര്‍മ്മപദ്ധതികള്‍ ബാലാശ്രമം.
പത്തനംതിട്ട ജില്ലയിലെ അടൂര്‍ കായംകുളം റൂട്ടില്‍ ചേന്നമ്പള്ളില്‍ ശ്രീരാമകൃഷ്ണാശ്രമം കേന്ദ്രീകരിച് മനുഷ്യസ്നേഹത്തിന്റെ വറ്റാത്ത ഉറവയായി പരിലസിക്കുന്ന ബാലാശ്രമത്തിന്റെ മുന്പോട്ടുള്ള നടത്തിപ്പിന് എല്ലാവിധ സഹകരണങ്ങളും ഉണ്ടാവണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ ജീവിതത്തില്‍ എത്രയോ ശുഭദിനങ്ങളുണ്ട്. ഒരു പക്ഷെ നിങ്ങളുടെ മക്കളുടെയോ, ബന്ധുമിത്രാടികളുടെയോ പിറന്നാള്‍, നിങ്ങളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശം, സന്തോഷം അലതല്ലുന്ന വിശേഷദിവസങ്ങളായിരിക്കും. കുടുംബത്തിലെ ഉറ്റവരുടെ ശ്രാദ്ധദിനം ബന്ധുകള്ക്കെല്ലാം പ്രാധാന്യമുള്ള സന്ദര്‍ഭമത്രെ. വിശേഷം ഒരു വിവാഹച്ചടങ്ങാണെങ്കില് സാരിക്കും സദ്യക്കും സ്വര്‍ണത്തിനും എത്രയോ രൂപ ചെലവാക്കുന്നു.
ഈ സന്ദര്‍ഭത്തിലെല്ലാം അടൂര്‍ സ്വാമി വിവേകാനന്ദ ബാലാശ്രമത്തിലെ കുട്ടികളെ നിങ്ങള്‍ ഓര്‍ക്കുക. വര്‍ഷത്തില്‍ ഒരു ദിവസത്തെ ചെലവ് നിങ്ങള്‍ വഹിച്ച് സ്വന്തം വീട്ടിലെ വിശേഷാല്‍ ചടങ്ങില്‍ ബാലാശ്രമത്തിലെ കുട്ടികളേയും പങ്കാളിയാക്കുക. ഇതൊരു പുന്യകര്മ്മമാണ്. മാനവസേവ തന്നെയാണ് മാധവപൂജ. ഭഗവാന്റെ ഇഷ്ടവഴിപാടാണ് അന്നദാനം.
പത്തനംതിട്ട ജില്ലയിലെ അടൂര്‍ കായംകുളം റൂട്ടില്‍ ചേന്നമ്പള്ളില്‍ ശ്രീരാമകൃഷ്ണാശ്രമം കേന്ദ്രീകരിച് മനുഷ്യസ്നേഹത്തിന്റെ വറ്റാത്ത ഉറവയായി പരിലസിക്കുന്ന ബാലാശ്രമത്തിന്റെ മുന്പോട്ടുള്ള നടത്തിപ്പിന് എല്ലാവിധ സഹകരണങ്ങളും ഉണ്ടാവണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
എന്ന്,
ജീവകാരുണ്യ സേവാര്‍ത്ഥം
നിങ്ങളുടെ സഹായം എത്ര ചെറുതാണെങ്കിലും സന്മനസോടെ നല്‍കുക. കുട്ടികള്‍ക്ക് അതൊരു താങ്ങായിത്തീരട്ടെ.
ആശ്രമത്തിലേക്കുള്ള എല്ലാ സംഭാവനകളും (രണ്ടായിരത്തി അഞ്ഞൂറിന് മുകളിലുള്ള ) ചെക്ക്, ഡ്രാഫ്റ്റ് , ബാങ്ക് ട്രാൻസ്ഫർ, കാർഡ്, യുപിഐ മുഖേന മാത്രം. ആശ്രമ ബന്ധുക്കൾ ഈ കാര്യത്തിൽ ഞങ്ങളുമായി സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 2500/- രൂപ വരെയുള്ള സംഭാവനകൾ മാത്രമേ പണമായി നേരിൽ ഈ ഓഫീസിൽ സ്വീകരിക്കുകയുള്ളൂ.
ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ 'SWAMI VIVEKANANDA BALASRAMAM' എന്നപേരില്‍ എടുക്കുക.
Account Number : 506570895
Indian Bank Adoor
IFSC : IDIB000P083 (5th letter is zero)
MICR : 691019052
ഒരു നിശ്ചിത തുക ബാലാശ്രമത്തിന്റെ പേരില്‍ നിക്ഷേപിച്ച് അതിന്റെ പലിശ നിക്ഷേപകന്റെ നിര്‍ദേശാനുസരണം ആശ്രമത്തിലെ കുട്ടികള്‍ക്ക് ചിലവിടുന്നതിന് ബാലാശ്രമ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നെന്നും ഈ കുട്ടികള്‍ക്ക് അത് ഒരു സുരക്ഷിതനിധിയായിരിക്കും.
04734 225563,+91 9497804563
Swami Vivekananda Balasramam.
Ammakandakara, Chennampally,
Adoor .P.O, Pathanamthitta Dist.
Kerala, Pin : 691523
2018 © Swami Vivekananda Balasramam. All rights reserved | Design by Webtraze